Advertisment

കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കടക്ക് പുറത്ത്' സായാന ധർണ സംഘടിപ്പിച്ചു

New Update

publive-image

Advertisment

തൊടുപുഴ: കെ സ് യൂ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കടക്ക് പുറത്ത്' സായാന ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ ഉദ്ഘാടനം നിർവഹിച്ചു.കെ എസ് യൂ നിയോജക മണ്ഡലം പ്രസിഡണ്ട് അസ്ലം ഓലിക്കൽ അധ്യക്ഷതവഹിച്ചു.

publive-image

തുടർന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോ ബി ചെമ്മല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.തുടർന്ന് കടലും കരയും വിൽപ്പനയ്ക്ക് വെച്ച സർക്കാരിൻറെ അഴിമതിക്കെതിരെ പ്രതീകാത്മകമായി ആയി വെള്ളമില്ലാതെ വള്ളം തുഴഞ്ഞ് പ്രതിഷേധിച്ചു.

publive-image

ഡി സി സി സെക്രട്ടറിമാരായ എൻ ഐ ബെന്നി , തോമസ് മാത്യു കക്കുഴി , വി ഈ താജുത്തിൻ കോണ്ഗ്രെസ് നേതാക്കളായ മനോജ് കോക്കാട് , സി എസ് മഹേഷ്, എൻ കെ ബിജു , സാജൻ ചിമ്മിണികാട്ട്, രാജേഷ് ബാബു,സജി മുളകൻ കെ പി റോയ കക്കുഴി,ജോണ്സൻ വെള്ളാപുഴ സജിമോൻ,സജിമോൻ,സണ്ണി മണർകാട്,എം എ സാദിഖ് ഷുക്കൂർ, അബ്ദുൽ ഖാദർ, ഹാരിസ്, പി എ ശാഹുൽ ഹമീദ്,എം.കെ ഷാഹുൽ ഹമീദ്, ഷെഫീഖ് വെങ്ങല്ലൂർ, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ അക്ബർ ടി എൽ ആരിഫ് കരീം സിയാദ് എംകെ ലെനിൻ രാജേന്ദ്രൻ,ആശിഷ് തട്ടരയിൽ, കെ.എസ്‌.യു നേതാക്കളായ അജയ് പുത്തൻപുരയ്ക്കൽ ജെറാൾഡ് ജോർജ്, അരുൺ ബാബു,ജെർമിയ, വിനായക ഹരി, അമൽ ജോർജ്, ഹലോ ആൽബിൻ റ്റി ജോസ്, എബി റ്റോബി, ഗുണശേഖരൻ എന്നിവർ നേതൃത്വം കൊടുത്തു.

publive-image

Advertisment