Advertisment

ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം;ടോക്യോ ഒളിമ്പിക്‌സിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായി കെ ടി ഇര്‍ഫാന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

2020 ല്‍ നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് മലയാളിതാരം കെ.ടി ഇര്‍ഫാന്‍ യോഗ്യത നേടി. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് ഇര്‍ഫാന്‍. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:20.57 സമയത്തില്‍ നാലാമതായാണ് കെ.ടി ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 21 മിനിട്ടായിരുന്നു ടോക്യോ ഒളിംപിക്സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ സമയം.

publive-image

ഈ വിഭാഗത്തില്‍ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂര്‍ 17 മിനിറ്റ് 15 സെക്കന്റിലായിരുന്നു ജപ്പാന്‍ താരം ഫിനിഷ് ചെയ്തത്. കസാഖിസ്ഥാന്റെ ജോര്‍ജി ഷെയ്കോ(1:20.21) കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2012 ഒളിംപിക്സിലായിരുന്നു കെ.ടി ഇര്‍ഫാന്റെ ഈയിനത്തിലെ ഏറ്റവും മികച്ച പ്രകടനം.അന്ന് ലണ്ടനില്‍ കുറിച്ച 1:20:21 എന്ന സമയമാണ് ദേശീയ റെക്കോഡായി തുടരുന്നത്.

Advertisment