Advertisment

നട അടച്ചു, അടുത്ത ഊഴം മന്ത്രി ജലീലിന് ! രാജി തന്നെ ശരണം !!

New Update

publive-image

Advertisment

കോഴിക്കോട് : ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ഇന്ന് തുറന്ന ശബരിമല നട അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ സമാധാനപരമായ അന്തരീക്ഷത്തില്‍ ഹരിവരാസനം പാടി അടച്ചതോടെ ഇനി അടുത്ത ഊഴം മന്ത്രി കെടി ജലീലിനാണ്.

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ ടി അബീദിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതാണ് വിവാദത്തില്‍ നിന്നും ഇന്ന് മാധ്യമശ്രദ്ധ തിരിഞ്ഞത് ശബരിമലയിലെ പിരിമുറുക്കങ്ങളുടെ പേരിലായിരുന്നു. വൈകിട്ട് മലചവിട്ടാന്‍ ഒരു യുവതിയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് പമ്പ വരെ എത്തിച്ചെങ്കിലും അവര്‍ പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്‍ മലകയറാതെ മടങ്ങി .

രാവിലെ മുതല്‍ നിലനിന്ന പിരിമുറുക്കം അതോടെ അവസാനിച്ചു. രാത്രിയോടെ നട അടക്കുകയും ചെയ്തു. അതോടെ ഇനി ജലീല്‍ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും വേണ്ടുവോളം സമയമുണ്ട്.

ഇതിനിടെ ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ ഇന്നലത്തെ ഒരു പ്രസംഗം തപ്പിയെടുത്ത് പുതിയൊരു വിവാദം ഉണ്ടാക്കാന്‍ സിപിഎം പാരമ്പര്യമുള്ള മാധ്യമപ്രവര്‍ത്തകന്‍ പത്രാധിപരായ പ്രമുഖ ചാനല്‍ ശ്രമം നടന്നെങ്കിലും അതും പാളി. അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ അതുമായി പിടിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്നു. അതോടെ ഫോക്കസ് വീണ്ടും മന്ത്രി ജലീലിലേയ്ക്ക് തിരിയുകയാണ്.

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നെങ്കിലും അവ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു മാസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിവാദങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നാണ് സിപിഎം തീരുമാനം.

അതിനാല്‍ തന്നെ ജലീല്‍ വിവാദം ശക്തമായി പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുക്കുന്ന സാഹചര്യം വന്നാല്‍ മന്ത്രിയെ കയ്യൊഴിയുന്ന നിലപാടാകും സി പി എം സ്വീകരിക്കുക. നേതാക്കളാരും ജലീലിനെ പിന്തുണച്ചു രംഗത്തുവന്നതുമില്ല. ആകെ ജലീലിനെ പിന്തുണച്ചത് മന്ത്രി ഇപി ജയരാജന്‍ മാത്രമാണ് . അദ്ദേഹം അനുഭവിച്ചത് സമാന ദുഖമാണ്. ബന്ധുവിന്‍റെ പണിയുംപോയി, കുറച്ചു കാലത്തേയ്ക്ക് മന്ത്രിക്ക് മാറി നില്‍ക്കേണ്ടിയും വന്നു. മന്ത്രിയുടെ രാജിതന്നെ ശരണം എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. വസ്തുതകള്‍ മന്ത്രിക്ക് അനുകൂലവുമല്ല.

pinarayi flop kt jaleel
Advertisment