Advertisment

മന്ത്രി കെ ടി ജലീലിനെ വെറുതെ വിടില്ലെന്ന വാശിയില്‍ പ്രതിപക്ഷം. രാജിക്ക് ഇനി വേറെ എന്ത് തെളിവാണ് ബാക്കിയുള്ളതെന്ന് ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരായ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രി രാജിവച്ചില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ മന്ത്രിക്കെതിരെയുള്ള പ്രതിക്ഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇക്കാര്യത്തില്‍ മുസ്ലീംലീഗിന്‍റെ സമ്മര്‍ദ്ധവും യുഡിഎഫിനുണ്ട്. നാളെ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മന്ത്രി ജലീലിന്റെ രാജിക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇന്ന് മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള അര്‍ഹത അദ്ദേഹത്തിന്  നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തുന്നതിന് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന്റെ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. വിഷയം മന്ത്രിസഭാ യോഗത്തില്‍ വെക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മന്ത്രി തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പുറത്തു വിട്ട രേഖകള്‍ ആധികാരികമാണ്.

വ്യക്തമായ സ്വജനപക്ഷപാതത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും ഇതിനപ്പുറം എന്ത് തെളിവാണ് ഇനി ആവശ്യമുള്ളത് ? അദ്ദേഹം  ഇനിയും  മന്ത്രിസഥാനത്ത് തുടരുന്നത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്.  തരിമ്പെങ്കിലും നീതിബോധം കെ.ടി. ജലീലിനുണ്ടെങ്കില്‍ ഉടനടി അദ്ദേഹം രാജി വയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ramesh chennithala kt jaleel
Advertisment