Advertisment

തെളിവുകള്‍ വീണ്ടും പുറത്തേയ്ക്ക് ? മന്ത്രി ജലീലിന്റെ നില പരുങ്ങലില്‍

New Update

publive-image

Advertisment

കോഴിക്കോട് : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ നില കൂടുതല്‍ പരുങ്ങലില്‍. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി. അദീപിനെ നിയമിച്ചത് വഴിവിട്ടാണെന്ന ആരോപണം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളാണ് ഓരോ ദിവസവും പുറത്തേയ്ക്ക് വരുന്നത്. സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമല്ലാത്ത ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് നടത്തിയ ഡെപ്യൂട്ടേഷന്‍ എന്നത് കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്.

ഇക്കാര്യം അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രാവിലെ രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെ ഈ നിയമനത്തില്‍ അഭിമുഖത്തിനെത്തിയ 5 പേരും അദീപിനേക്കാള്‍ യോഗ്യതയുള്ളവരായിരുന്നു എന്നതിനു തെളിവുകളുമായി യൂത്ത് ലീഗും ഇന്ന് രംഗത്തെത്തിയിട്ടുണ്ട് .

അതിന്‍റെ വിശദാംശങ്ങള്‍ അവര്‍ കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കു൦ എന്നുറപ്പായതോടെ കോടതിയില്‍ നിന്നുണ്ടാകാവുന്ന നിലപാടുകളും സര്‍ക്കാരിന് തലവേദനയാകും. യോഗ്യരായവരെ ഒഴിവാക്കിയുള്ള നിയമനത്തിലും ഡെപ്യൂട്ടേഷന്‍ നടപടി ക്രമങ്ങളിലും നിയമപ്രകാരമല്ലാത്ത ഇടപാടുകള്‍ നടന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തേയ്ക്ക് വരുന്നത് . ഇതോടെ ജലീലിനു പദവിയില്‍ തുടരുക ദുഷ്കരമാകും.

ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്. കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി വെല്ലുവിളിച്ചിരുന്നു. കെ.ടി.ജലീല്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം. നാളെയാണ് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുക.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.

pinarayi flop kt jaleel
Advertisment