Advertisment

മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമനം ചട്ടങ്ങള്‍ കാറ്റില്‍പറത്തിയെന്ന് സ്ഥാപന എംഡിയുടെ സ്ഥിരീകരണം. വായ്പ തിരിച്ചടക്കാത്ത മുസ്ലീം ലീഗ് നേതാക്കളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് തിരിച്ചടിച്ച് ജലീല്‍

New Update

publive-image

Advertisment

തിരുവനന്തപുരം∙ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതു മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിയാണെന്നതിനു സ്ഥാപനം എംഡിയുടെ സ്ഥിരീകരണം. സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ മന്ത്രി ബന്ധുവിനെ നിയമിച്ചതെന്നു കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇന്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2016ല്‍ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ഇറക്കിയ വിജ്ഞാപനമാണിത്. ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു ഡപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വിജ്‍ഞാപനത്തില്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേഷന്‍ എംഡി വി.കെ. അക്ബര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ഡപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിക്കാത്തിനാല്‍ ആദ്യം അഭിമുഖത്തിന് എത്തിയ മൂന്നുപേരെ ഒഴിവാക്കിയിരുന്നു. പിന്നീടു മാനദണ്ഡം അവഗണിച്ചു സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജറായ ബന്ധുവിനെ മന്ത്രി നിയമിക്കുകയായിരുന്നു.

ഏഴുപേരില്‍ മുന്നുപേരാണ് ഇന്റര്‍വ്യൂവിനു വന്നത് അവരെ ഒഴിവാക്കിയെന്നു മന്ത്രി പറഞ്ഞാല്‍ ഇവര്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിച്ചില്ലെന്നാണ് അർഥമാക്കുന്നതെന്ന് മന്ത്രിയുടെ പിതൃസഹോദരപുത്രനു വേണ്ടി വിജ്ഞാപനം മാധ്യമങ്ങളില്‍ പരസ്യം ചെയ്തില്ലെന്ന ആരോപണത്തോടു കോര്‍പറേഷന്‍ എംഡിയുടെ നിലപാട് ഇതാണ്.

ആരോപണങ്ങള്‍ മന്ത്രി തന്നെ പരോക്ഷമായി സമ്മതിക്കുകയും യുഡിഎഫ് വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ സര്‍ക്കാരിനുമേല്‍ നടപടിക്കുള്ള സമ്മര്‍ദം വര്‍ധിച്ചു. അതേസമയം ധനകാര്യ വികസന കോര്‍പറേഷനില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത മുസ്ലീം ലീഗ് നേതാക്കളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഇപ്പോള്‍ തിരുവനന്തപുരത്ത് നടത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെടി ജലീല്‍ ആരോപിച്ചു.

നിയമനത്തില്‍ സ്വജനപക്ഷപാതം നടന്നിട്ടില്ല. നിയമന ചട്ടം പാലിച്ചു തന്നെയാണ് ജി എം നിയമനം നടത്തിയത്. ഒരു മന്ത്രിയുടെ ബന്ധുവാണെന്ന ഒറ്റകാരണത്താല്‍ മാത്രം ഒരാള്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നതും ശരിയല്ലെന്ന് ജലീല്‍ പ്രതികരിച്ചു .

latest kt jaleel
Advertisment