Advertisment

കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിക്കില്ല

New Update

തിരുവനന്തപുരം: ബന്ധു നിയമനത്തിലെ കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് എജിയില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം.

Advertisment

publive-image

ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് എജി വ്യക്തമാക്കിയത്. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു.

പരാതി ലഭിച്ചാല്‍ എതിര്‍കക്ഷിക്ക് അന്വേഷണത്തിന് മുമ്പ് പരാതിയുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ജലീലിന് പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കി. ഇത് പ്രകാരം എതിര്‍കക്ഷിക്കും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.

kt jaleel
Advertisment