Advertisment

ജലീലിന്‍റെ രാജി ഒന്നും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ല, ഹൈക്കോടതി തിരിച്ചടിക്കുമോയെന്ന ഭയം കൊണ്ട് ? മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത് ഇന്ന് രാവിലെ !

New Update

publive-image

Advertisment

തിരുവനന്തപുരം: കെടി ജലീലിന്‍റെ രാജി ഹൈക്കോടതിയുടെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് സൂചന.

ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം കാത്തുനില്‍ക്കാതെയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെടി ജലീലിനെ വിളിച്ച് രാജിക്കത്ത് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

ലാകായുക്ത ഉത്തരവ് അനധികൃത നിയമന വിവാദത്തിന്‍റെ എല്ലാ വശങ്ങളും പഠിച്ചുകൊണ്ടുള്ളതാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായേക്കില്ല എന്നായിരുന്നു നിയമോപദേശം. ഹൈക്കോടതിയും മറിച്ചു പറഞ്ഞാല്‍ അത് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ജലീലിനോട് രാജി വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതത്രെ.

മുഖ്യമന്ത്രി ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയതെന്ന് പറയുന്നു. രാവിലെ തന്നെ ജലീലിനും ക്ലിഫ് ഹൗസില്‍ നിന്നുള്ള നിര്‍ദ്ദേശം പോയി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യാനിടയില്ലെന്ന് ഇന്നലെ തന്നെ സര്‍ക്കാരിന് നിയമവൃത്തങ്ങള്‍ ഉപദേശം നല്‍കിയിരുന്നു.

2018 നവംബറില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഉയര്‍ത്തിയ വിവാദങ്ങളാണ് രാജിക്ക് കാരണമായത്. ഫിറോസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്നീട് സത്യമാണെന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യേണ്ടിവന്നു. അന്ന് തോന്നാത്ത ധാര്‍മ്മികതയാണ് ഇന്ന് പെട്ടെന്ന് ജലീല്‍ ഉയര്‍ത്തിപ്പിടിച്ചതെന്നാണ് സിപിഎം വിശദീകരണം.

kt jaleel trivandrum news
Advertisment