Advertisment

കെ. ദാമോദരന്‍റെ ചിന്തകള്‍ പുതുതലമുറയ്ക്ക് പോരാട്ടത്തിന് ഊര്‍ജം പകരുന്നുവെന്ന് മന്ത്രി കെ.ടി. ജലീല്‍

New Update

തിരൂര്‍: വര്‍ത്തമാനകാലത്ത് കെ. ദാമോദരന്‍റെ ചിന്തകള്‍ പുതുതലമുറയ്ക്ക് പോരാട്ടത്തിന് ഊര്‍ജം പകരുന്നുവെന്ന് മന്ത്രി കെ.ടി. ജലീല്‍ . അദ്ദേഹത്തിന്‍റെ ചിന്തകള്‍ പ്രയോഗവത്കരിക്കണമെന്നും മന്ത്രി അഭിപ്രയപ്പെട്ടു .

Advertisment

publive-image

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തിരൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ കെ. ദാമോദരന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ.ടി. ജലീല്‍ .

രാജ്യം ഇന്നേവരെ സഞ്ചരിച്ച വഴിയില്‍നിന്ന് വ്യതിചലിച്ച്‌ കൊണ്ടിരിക്കുകയാണ് . വലിയ രീതിയിലുള്ള ആശയസമരങ്ങളും പോരാട്ടങ്ങളും നടക്കേണ്ടുന്ന വര്‍ത്തമാനകാലത്ത് കെ. ദാമോദരന്‍റെ ചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

kt jaleel statement
Advertisment