Advertisment

കെ. ടി. ജലീല്‍ രാജിവെയ്ക്കുക: കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

കൊടുങ്ങല്ലുർ: കെ.ടി .ജലീല്‍  രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് കൈപ്പമംഗലം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംയുക്ത പ്രകടനം കൊടുങ്ങല്ലൂർ ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി ചന്തപ്പുര സിഗ്നൽ പരിസരത്ത് സമാപിച്ചു .

Advertisment

publive-image

യൂത്ത് കോൺഗ്രസ്സ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അഡ്വ. വി.എസ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അഡ്വ.ഒ.ജെ ജെനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.. യൂത്ത് കോൺഗ്രസ്സ് കൈപ്പമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് മനാഫ് പി.എ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ്നിഷാഫ് കുര്യാപ്പിളളി എന്നിവർ പ്രസംഗിച്ചു.

publive-image

പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സലീം കൈപ്പമംഗലം, , ഷെഫീർ അഴീക്കോട്, ഇസഹാക്ക് ഹുസൈൻ, എ.എ മുസമ്മിൽ, ആസിഫ്, ഔസേപ്പച്ചൻ ജോസ്, അഡ്വ: ഗിൽഷപ്രസാദ്, ലിജിബ്രിഡ്ജു, മുഹസിൻ ഇസ്ഹാക് കോൺഗ്രസ്സ് നേതാക്കളായ ഇ .എസ് സാബു, കെ.പി സുനിൽ കുമാർ, പി.കെ മുഹമ്മദ്, എ.കെഅബ്ദുൾ അസീസ്, എ എഷുക്കൂർ, മണിലാൽ, പി ബി മൊയ്തു,ഡിൽഷൻ കൊട്ടേക്കാട്ട്, വി.എം. ജോണി, കവിത മധു, കെ എസീന എന്നിവർ നേതൃത്വം നൽകി.

Advertisment