Advertisment

കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; പ്രതിസന്ധിഘട്ടമെന്ന് അധികൃതര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2020/2021 അധ്യയന വര്‍ഷത്തില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നതിനായുള്ള അപേക്ഷകരുടെ എണ്ണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളില്‍ 15000 കടന്നു.

ഒക്ടോബര്‍ 27 വരെ അപേക്ഷ സ്വീകരിക്കുമെന്നതിനാല്‍ അപേക്ഷകരുടെ എണ്ണം വരും ദിവസങ്ങളിലും വര്‍ധിക്കും.

അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് കുവൈറ്റ് യൂണിവേഴ്‌സിറ്റിക്കും പബ്ലിക് അതോറിറ്റി ഫോര്‍ എജ്യുക്കേഷന്‍ & ട്രെയിനിങിനും (PAAET) തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി നന്നായി കൈകാര്യം ചെയ്യാന്‍ സര്‍വകലാശാല നന്നായി ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബജറ്റ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതര്‍ പറയുന്നു. 2010/2011 വര്‍ഷത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും അന്ന് ഇത്രയും ഗുരുതരമായിരുന്നില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Advertisment