Advertisment

കുട പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത് സിറ്റി : കുട പ്രതിനിധികള്‍ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

കുട നിലവിൽ വന്ന സാഹചര്യങ്ങളെക്കുറിച്ചും കോവിഡു കാലഘട്ടത്തിൽ കുട നടത്തിയ വിവിധ ഇടപെടലുകൾ, പൊതുമാപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ സഹായങ്ങൾ എന്നിവയെക്കുറിച്ച് കുടയുടെ ജനറൽ കൺവീനർ ശ്രീ. സത്താർ കുന്നിൽ, കൺവീനർമാരായ ശ്രീ. ഷൈജിത്, ശ്രീ. ഓമനക്കുട്ടൻ, ശ്രീ. രാജീവ് നടുവിലെമുറി, ശ്രീ. ബിജു കടവി എന്നീവര്‍ വിശദീകരിച്ചു.

ഇന്ത്യൻ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും കുവൈത്തിലെ എഞ്ചിനിയേഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയും ചർച്ച നടത്തി. കുട പ്രവാസി സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അംബാസിഡർ അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവാസി വിഷയങ്ങളിൽ ഇടപെടേണ്ട ആവശ്യകത നിലനിർത്തിക്കൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളുടെ ചില മാതൃകകൾ അദ്ദേഹം അവതരിപ്പിക്കുകയും അതുകൂടെ പിന്തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യൻ അംബാസഡറുടെ നിർദ്ദേശമനുസരിച്ച് കുടയില്‍ അംഗങ്ങളായ എല്ലാ ജില്ലാ സംഘടനകളും തങ്ങളുടെ സംഘടനാ ഭരണസമിതിയുടെ വിശദവിവരങ്ങൾ എംബസിയിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് കുട ഭാരവാഹികള്‍ അറിയിച്ചു.

Advertisment