Advertisment

കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി

New Update

publive-image

Advertisment

കുടശ്ശനാട്: വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് കുടികൊള്ളുന്നതും പരിശുദ്ധന്റെ നാമത്തിലുള്ള സഭയുടെ ആദ്യ കത്തീഡ്രലുമായ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 343 മത് പെരുന്നാളിന് ഞായറാഴ്ച കൊടിയേറി. വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്കും സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയ്ക്കും ശേഷം ഇടവകയിലും ഇടവകയുടെ വിവിധ കുരിശടികളിലുമായി കൊടിയേറി.

ജനുവരി 18 തിങ്കളാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം റവ. ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി വചനശുശ്രൂഷയും നടത്തും.

ജനുവരി 19 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം റവ. ഫാ. ജോജി കെ. ജോയ് വചനശുശ്രൂഷയയ്ക്ക്‌ നേതൃത്വം നൽകും.

ജനുവരി 20 ബുധനാഴ്ച തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ശേഷം ഗുഡ് സമരിറ്റൻ എൻഡോവ്മെൻറ് വിതരണവും തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും നടത്തും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജനുവരി 21 വ്യാഴാഴ്ച കണ്ടനാട് വെസ്റ്റ് ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടത്തും. ശേഷം 10.30 മണിയോടെ കൊടിയിറക്‌കും ഉണ്ടായിരിക്കും.

ഇടവക വികാരി റവ. ഫാ. ഷിബു വർഗീസ്, സഹവികാരി റവ.ഫാ. മക്കായി സക്കറിയ, ട്രസ്റ്റി അച്ചൻകുഞ്ഞ് വർഗീസ്, സെക്രട്ടറി ബിനോയ് പി ജോർജ് എന്നിവർ നേതൃത്വം നൽകും. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓരോ വിശുദ്ധ കുർബാനയിലും ഏഴ് വീതം പ്രാർത്ഥനാ യോഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പെരുന്നാൾ ക്രമീകരണങ്ങൾ.

pathanamthitta news
Advertisment