Advertisment

 ഗ്രാമ സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ സ്‌കൂളിന്റെ സിമന്റ് തറയില്‍ വിരി വിരിച്ച് കിടന്നുറങ്ങി കുമാരസ്വാമി ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

New Update

ബെംഗളൂരു: നോര്‍ത്ത് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ചന്ദ്രകി ഗ്രാമ സന്ദര്‍ശനത്തിനിടെ തറയില്‍ കിടന്നുറങ്ങുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സംഘം തങ്ങിയത്.

Advertisment

publive-image

സ്‌കൂളിലെ സിമന്റ് തറയില്‍ വിരിവിരിച്ച് കിടന്നുറങ്ങുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നോര്‍ത്ത് ബെംഗളൂരുവില്‍ നിന്നും 490 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ യാദ്ഗ്രിയില്‍ പുലര്‍ച്ചെ 3: 27 നാണ് മുഖ്യമന്ത്രി എത്തിയത്. കര്‍ണാടക എക്‌സ്പ്രസിലായിരുന്നു യാത്ര.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുമാരസ്വാമി ഇവിടെയെത്തുന്നത്. കര്‍ഷകരും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് അര്‍ധരാത്രി സമയത്തും മുഖ്യമന്ത്രിയെ കാണാനും നിവേദനങ്ങള്‍ നല്‍കാനുമായി സ്‌കൂളിലെത്തിയത്.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കണമെന്ന ആവശ്യമാണ് ആളുകള്‍ പ്രധാനമായും ഉന്നയിച്ചത്.

Advertisment