Advertisment

രണ്ടാഴ്ച്ച മുമ്പ് കയ്യില്‍ എന്തോ കടിച്ചു; വിഷവൈദ്യന്റെ ചികിത്സ തേടിയെങ്കിലും കൈ നീരുവന്ന് പഴുത്തു; കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയെങ്കിലും ഐസിയു ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ആലപ്പുഴ മെഡിക്കല്‍ കേളേജിലും ചികിത്സ ലഭിച്ചില്ല; ഒടുവില്‍ രണ്ട് മെഡിക്കല്‍ കോളേജുകളിലും ചികിത്സ നിഷേധിക്കപ്പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കുമരകം: കൈ നീര് വന്ന് പഴുത്തതിനെ തുടര്‍ന്ന് രണ്ട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ഒടുവില്‍ ചികിത്സ കിട്ടാതെ ദാരുണാന്ത്യം .കൊച്ചു പറമ്പില്‍ മധുവിന്റെ ഭാര്യ സ്വര്‍ണമ്മ(53) ആണ് ചൊവ്വാഴ്ച മരിച്ചത്.

Advertisment

publive-image

ഒരാഴ്ച മുന്‍പ് സ്വര്‍ണമ്മയുടെ കയ്യില്‍ എന്തോ കടിച്ചിരുന്നു. നാട്ടിലെ വിഷ വൈദ്യന്റെ പക്കലാണ് ഇവര്‍ പ്രാഥമിക ചികിത്സക്കായി പോയത്. എന്നാല്‍ പിന്നാലെ കയ്യില്‍ നിര് വെച്ച് പഴുപ്പ് നിറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്കായി കൊണ്ടുവന്നെങ്കിലും ഐസിയു ഇല്ലെന്ന കാരണത്താല്‍ പ്രവേശിപ്പിച്ചില്ല.

ആലപ്പുഴ മെഡിക്കല്‍ കോളജിനെ സമീപിച്ചപ്പോള്‍ അവിടേയും തീവ്രപരിചരണ വിഭാഗത്തില്‍ ഒഴിവുണ്ടായില്ല. ഇതിനിടയില്‍ ആരോഗ്യനില വഷളായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

death report poison death
Advertisment