Advertisment

കുമാരസ്വാമിയുടെ സത്യപ്രതിഞ്ജ നരേന്ദ്രമോഡിക്കു൦ അമിത് ഷായ്ക്കുമുള്ള പ്രതിപക്ഷ മുന്നറിയിപ്പായി മാറും. പിണറായിയും മമതയും ചന്ദ്രബാബു നായിഡുവും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും യെച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയും അണിനിരക്കും

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ പുതിയ കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കുക പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു൦ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമുള്ള മുന്നറിയിപ്പുകൂടിയായി മാറും.

സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരേവരെ പ്രചാരണ വേദിയില്‍ ഭീക്ഷണി ഉയര്‍ത്തിയ മോഡിക്കും അമിത് ഷായ്ക്കും നേരെയുള്ള പ്രതിപക്ഷത്തിന്റെ സന്ദേശമാകും കുമാരസ്വാമി സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജാ ചടങ്ങ്.

publive-image

ശക്തമായ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ബാംഗ്ലൂരില്‍ നടക്കുന്നത്.

publive-image

ഇതിനായി സോണിയയും രാഹുൽ ഗാന്ധിയും എത്തുന്നതിനൊപ്പം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

publive-image

ബിഎസ്പിയുടെ മായാവതിയും തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

publive-image

ആന്‍ഡ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലുങ്ക് ദേശം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് സൂചന . രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്‍റെ സന്ദേശമായി ഈ ചടങ്ങ് മാറ്റാനാണ് തീരുമാനം.

karnadaka ele
Advertisment