Advertisment

വരുന്ന തെരഞ്ഞെടുപ്പിൽ 96 ആവർത്തിക്കുമെന്ന് കുമാരസ്വാമി;ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിയും,പ്രതിപക്ഷ ഐക്യം അനിവാര്യം

author-image
admin
New Update

Advertisment

ഭരണഘടനയെ സംരക്ഷിക്കാനും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തിറക്കാനും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്. ” 1996 ആവും 2019 ല്‍ ആവര്‍ത്തിക്കുക. കോണ്‍ഗ്രസിനോടൊപ്പം പ്രദേശിക പാര്‍ട്ടികളുടെ ഐക്യം ഉണ്ടാകണമെന്നും കുമാരസ്വാമി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് അറിയുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും കുമാരസ്വാമി പങ്കുവെച്ചു. പ്രതിപക്ഷ ഐക്യം സംഭവിക്കുകയാണെങ്കില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും തൂത്തെറിയാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് നേതാക്കള്‍.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി സ്വന്തം കാല്‍ചുവട്ടിലാക്കിക്കഴിഞ്ഞെന്നുമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.

ജനതാ ദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.ബി.ഐ, സിബിഐ പോലുള്ള സ്ഥാപനങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുക്കൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വിവിധ പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ചന്ദ്രബാബു നായിഡു ദേവഗൗഡയേയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയേയും കണ്ടത്.

രാജ്യത്തെ പ്രതിസന്ധിയിലേത്ത് തള്ളിവിടുന്ന സാമ്പത്തിക നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാരിന്റേത്.നോട്ട് നിരോധനം രൂപയുടെ മൂല്യമിടിച്ചിലിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി എച്ച്.ഡി.ദേവ ഗൗഡയും പറഞ്ഞു.

Advertisment