Advertisment

അനുഭവിക്കുന്നത് പഴയ ചെയ്തികൾക്കുള്ള ഫലം ; വിതച്ചതേ കൊയ്യൂ ’- ഫഡ്നാവിസിനോട് കുമാരസ്വാമി

New Update

ഡല്‍ഹി : വിതച്ചതേ കൊയ്യൂ എന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജിയെന്നു കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമി. തന്റെ നേതൃത്വത്തിലുള്ള ദൾ-കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടതെല്ലാം ഫഡ്നാവിസാണ് ചെയ്തത്. വിമത എംഎൽഎമാർക്ക് ആതിഥ്യമരുളിയ അദ്ദേഹം, അന്നത്തെ ചെയ്തികൾക്കുള്ള ഫലമാണ് ഇപ്പോഴനുഭവിക്കുന്നത്.

Advertisment

publive-image

ഫഡ്നാവിസിന്റെ രാജിയിൽ ഏറ്റവും സന്തോഷിക്കേണ്ടതായിരുന്നെന്നും എന്നാൽ ദുഃഖമാണ് തോന്നുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

രാജിവച്ച 17 സഖ്യകക്ഷി എംഎൽഎമാരെ‍ ബിജെപിയുടെ നേതൃത്വത്തിൽ മുംബൈയിലെ റിസോർട്ടിൽ പാർപ്പിച്ചതിനെ തുടർന്നാണ് കുമാരസ്വാമി സർക്കാർ വീണത്.

Advertisment