Advertisment

കുമ്പളങ്ങി നൈറ്റ്‌സിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

 

Advertisment

 

publive-image

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അന്നയുടെയും ഷെയ്ന്‍ നിഗത്തിന്റെയും ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. ബോബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്.ബേബിമോൾ എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്.

publive-image

ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍,ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമ്മിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദർശനത്തിന് എത്തും. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയറ്ററിലെത്തുക.

publive-image

 

ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കും. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ ചെയ്യുക. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്‌സി’നുണ്ട്.

Advertisment