Advertisment

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ;പരാതിക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടുമെടുക്കും

New Update

തിരുവനന്തപുരം ; കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും എടുക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് പോലീസ് വ്യക്തമാക്കി.

Advertisment

publive-image

പരാതിക്കാരനെയും ആരോപണത്തിന് വിധേയനായ കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണ്‍ പിള്ള, ന്യൂ ഭാരത് ടെക്നോളജി ഉടമയായ വിജയന്‍ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും.

അതേസമയം, കേസില്‍ സര്‍ക്കാര്‍ പാര്‍ട്ടിയെ മനഃപൂര്‍വം വേട്ടയാടുകയാണെന്ന് ബിജെപി. സ്വര്‍ണ്ണക്കടത്തില്‍ നാണംക്കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

kummanam rajasekharan case
Advertisment