Advertisment

നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രം കുമ്മനം ; കാസര്‍കോഡ് എല്‍ഡിഎഫ് മുന്നിലേക്ക് ,ആലപ്പുഴയില്‍ പിന്നില്‍

New Update

തിരുവനന്തപുരം : തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണച്ചു. ഇടതുമുന്നണി കണക്കുകൂട്ടിയ കഴക്കൂട്ടത്തും ശശി തരൂര്‍ ഒന്നാമതെത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെ ഒന്നാം സ്ഥാനത്ത്.

Advertisment

publive-image

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താനെ പിന്നിലാക്കി കെ.പി സതീഷ് ചന്ദ്രന്‍ മുന്നിലെത്തി. ആലപ്പുഴയിലും കാസര്‍കോഡും മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്.

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്‍മാന്‍ വീണ്ടും മുന്നിലെത്തി. 288 വോട്ടുകളുടെ ലീഡാണുള്ളത്. നിലവില്‍ കാസര്‍ഗോഡ് മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്.

Advertisment