വീണ്ടും കുമ്മനം; പോക്‌സോ നിയമത്തിന് ‘പോസ്‌കോ’ എന്ന് ട്വീറ്റ് ചെയ്ത് സിപിഎമ്മിനെ ആക്രമിക്കാന്‍ ശ്രമിച്ച നീക്കവും ട്രോളായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 16, 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മറ്റൊരു ഗൗരവതരമായ പ്രസ്താവനയും ട്രോളായി. എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായി എന്ന പത്ര വാര്‍ത്തയുടെ കട്ടിംഗ് ഉള്‍പ്പെടുത്തിയായിരുന്നും കുമ്മനത്തിന്റെ ട്വീറ്റ്.

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്നാണ് ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Protection of Children from Sexual Offences Act (POCSO) എന്നതാണ് നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്. ഇതിനാണ് കുമ്മനം പോസ്‌കോ എന്ന് തെറ്റിച്ച് ട്വീറ്റ് ചെയ്തത്.

×