Advertisment

വൈറലായി ചാക്കോച്ചന്റെ ലൊക്കേഷൻ തമാശകൾ

author-image
ഫിലിം ഡസ്ക്
New Update

Advertisment

ലാല്‍ജോസിന്‍റെ തട്ടിൻപുറത്ത് അച്യുതൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചാക്കോച്ചന്‍റെ തമാശകള്‍ ഏവരും ആസ്വദിക്കുകയാണ്.

ചിത്രത്തിന്‍റെ നാല് ദിവസത്തെ തുടർച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്​ഷൻ ബോയ്‌ക്ക് കുഞ്ചാക്കോ പണികൊടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുളത്തിന്‍റെ അരികിൽ വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ് യെ  കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ഉണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ചാക്കോച്ചൻ.

thug life chakochan in thattinpurath achyuthan

കല്ലെറിഞ്ഞ് കുളത്തില്‍ ശബ്ദമുണ്ടാക്കിയെങ്കിലും പ്രൊ‍ഡക്ഷന്‍ ബോയ് യെ ഞെട്ടിക്കാമെന്ന കുഞ്ചാക്കോയുടെ ശ്രമം വിജയിച്ചില്ല. കുളത്തിലെ ശബ്ദം കേട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു പ്രോഡക്ഷന്‍ ബോയ്.

ഒടുവില്‍ പരാജയം സമ്മതിച്ച താരം പ്രൊഡക്ഷന്‍ ബോയ് യുടെ മുതുകില്‍ കൈവച്ച് നന്നായി ഉറങ്ങിക്കോയെന്നും പറഞ്ഞാണ് മടങ്ങിയത്. ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ചാക്കോച്ചന്‍റെ തമാശയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

https://www.facebook.com/Mahadevanthampy/videos/2218016794877804/?t=0

 

Advertisment