Advertisment

സുരേഷ് ഗോപിയുടെയും ജഗദീഷിന്റെയും ഇടി നേരിട്ടു കിട്ടിയിട്ടുണ്ട്; മോഹൻലാലിനു നല്ല ടൈമിംഗാണ്, ഇടി കിട്ടുമെന്ന് പേടിക്കേണ്ട; തുറന്നുപറഞ്ഞ് കുണ്ടറ ജോണി

author-image
ഫിലിം ഡസ്ക്
New Update

നിരവധി മലയാള സിനിമകളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയിട്ടുള്ള നടനാണ് കുണ്ടറ ജോണി എന്ന നടൻ. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്.

Advertisment

publive-image

മമ്മൂട്ടിക്കൊപ്പമാണു കൂടുതൽ സിനിമകളെങ്കിലും മോഹൻലാലിനോടാണ് ഏറ്റവും കൂടുതൽ അടിയുണ്ടായിട്ടുള്ളതെന്നും മോഹൻലാലിനു നല്ല ടൈമിംഗാണ്. ഫ്ലെക്സിബിളാണ്. ഇടി കിട്ടുമെന്നു പേടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെയും ജഗദീഷിന്റെയും ഇടി നേരിട്ടു കിട്ടിയിട്ടുണ്ട്. ഷോട്ടെടുക്കുമ്പോൾ ജഗദീഷ് കൂടുതൽ ആവേശത്തിലാകും. അതിനിടെ ടൈമിംഗ് തെറ്റും ഇടിവീഴും.. പിന്നെ കുറെ സോറി പറയും.

സുരേഷ് ഗോപി ആദ്യകാലത്ത് ഫൈറ്റ് ചെയ്യുമ്പോൾ ടൈമിംഗ് തെറ്റുമായിരുന്നു. ‘സിബിഐ ഡയറിക്കുറിപ്പി’നിടെ കുറെ ഇടി കിട്ടി… പിന്നീട് ‘അണ്ണാ.. അണ്ണാ.. സോറി സോറി’ എന്നു പറഞ്ഞ് പിറകേ വരും. ജോണി കൂട്ടിച്ചേർത്തു.

film news
Advertisment