Advertisment

ഒടുവില്‍ തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തി നടന്‍ കുഞ്ചാക്കോ ബോബന്‍

author-image
ഫിലിം ഡസ്ക്
New Update

ഒരു ത്രില്ലര്‍ സിനിമ അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള തന്‍റെ ആഗ്രഹമായിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

publive-image

'2020ല്‍ കുഞ്ചാക്കോബോബന്‍റേതായി തിയേറ്ററിലെത്തുന്ന എത്തുന്ന ആദ്യ ചിത്രമാണ് അഞ്ചാം പാതിര. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. അഞ്ചും പാതിരയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ചിത്രം പറയുന്നത്. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്. ത്രില്ലര്‍ സിനിമകളുടെ അല്ലെങ്കില്‍ നോവലുകളുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു ത്രില്ലര്‍ സിനിമ അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു.'

'സംവിധായകന്‍ മാനുവലിന് പറയാനുള്ള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ലെന്ന്കുഞ്ചാക്കോ പറഞ്ഞു.

kunjakoboban
Advertisment