Advertisment

കുഞ്ചാക്കോ ബോബനോട് സിക്‌സ് പായ്ക്കുണ്ടോ എന്ന് ആരാധകന്‍; താരത്തിന്‍റെ രസകരമായ മറുപടി ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആരാധകരുമായി സംവദിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനും താരം ശ്രദ്ധിക്കാറുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രവും അതിന് ആരാധകനില്‍ നിന്നും ലഭിച്ചൊരു കമന്‍റുമാണ് ഇപ്പോള്‍ വൈറലാകുന്നത്. കമന്‍റിന് രസകരമായ മറുപടി കുഞ്ചാക്കോ ബോബന്‍ നല്‍കിയിട്ടുണ്ട്.

ചുള്ളന്‍ ലുക്കിലുള്ള കുഞ്ചാക്കോ ബോബന്‍റെ ചിത്രം കണ്ട ആരാധകരില്‍ ഒരാള്‍ ചോദിച്ചത്, ജിമ്മില്‍ പോകുന്നുണ്ടോ സിക്‌സ് പാക്കുണ്ടോ എന്നായിരുന്നു.

രസകരമായ മറുപടിയായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയത്. ടു പാക്കെങ്കിലും എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി.

kunjakoboban
Advertisment