Advertisment

''കുഞ്ഞൻ ചിത്രങ്ങളുടെ'' "ഉടയതമ്പുരാൻ " അഷ്റഫ് തറയിൽ

New Update

കോട്ടക്കൽ: ചിത്രം വരയ്ക്കാൻ കടലാസും പെൻസിലും വേണ്ട. ചില്ലു കുപ്പിയും ബോൾപേനയും പിന്നെ നീളൻ വടിയും ധാരാളം.അത്ഭുതപെടേണ്ട ഇങ്ങനെയും ചിത്രം വരയ്ക്കുന്ന ആളുണ്ട് കോട്ടക്കൽ എടരിക്കോട് സ്വദേശി അഷ്‌റഫ്‌ തറയിൽ. കടലാസും തുണിയും എല്ലാം പഴംകഥയാക്കി സ്പ്രേ കുപ്പിക്കുള്ളിലാണ് അഷ്‌റഫിന്റെ ചിത്ര രചന.അങ്ങിനെ അഷ്‌റഫിന്റെ മിടുക്കിൽ വിരിഞ്ഞ കുഞ്ഞൻ ചിത്രങ്ങൾ സ്പ്രേ കുപ്പിയുടെ സുഗന്ധത്തിൽ നിറഞ്ഞു ചിരിക്കും മറ്റു ആരുണ്ട് അഷ്‌റഫിനെ വെല്ലാൻ എന്ന മട്ടിൽ.

Advertisment

publive-image

ചെയുന്നതു എന്തായാലും അതിന് വേറെ ലെവൽ കൈയോപ്പുണ്ടാവണമെന്ന് നിർബന്ധമുണ്ട്. അഷ്‌റഫിനു അതുകൊണ്ടാണ് ചിത്രരചനയക്ക് പുതിയ മാനങ്ങൾ നൽകി സ്പ്രേ കുപ്പിക്കുള്ളിൽ വരച്ചു തുടങ്ങിയത്. കുപ്പിയുടെ സുഷമമായ ചെറിയ അടപ്പ് തുറന്നു അതിലൂടെ നീണ്ട വടിയിൽ

ബോൾ പെൺപേന കടത്തിയാണ് അഷ്‌റഫ് വരയ്ക്കുന്നത്.

കുപ്പിക്കുള്ളിൽ ഈ വടി ചലിപിക്കുന്നതിന് മറ്റും ഏറെ പരിമിതികൾ ഉണ്ടെന്നിരിക്കെയാണ് ആരെയും അതിശയപ്പിക്കുന്ന ചിത്രങ്ങൾക്കു അഷ്‌റഫ്‌ ജീവൻ കൊടുക്കുന്നത് .ചില്ലു കുപ്പിയിൽ പേനയുടെ മഷി അത്ര എളുപ്പമൊന്നും പിടിക്കില്ല.മാത്രവുമല്ല സ്ഥാനം തെറ്റി വീഴുന്ന വരയും കുറിയും മായിക്കാനും കഴിയില്ല .കുപ്പിക്കുള്ളിൽ വരയ്ക്കുന്ന ചിത്രങ്ങൾ കാഴ്ച്ചക്കാർക്ക് മനസിലാക്കണമെങ്കിൽ വരയ്ക്കുന്നതു എതിർ ദിശയിൽ ആകണം എന്ന് കൂടി കേൾക്കുബോഴാണ് അഷ്‌റഫിന്റെ കഠിനമായ വൈഭവം മനസിലാക്കുക. വായിച്ചതൊക്കെ സത്യമാണോ എന്ന സംശയം ഇനിയും ബാക്കി നിൽക്കുന്നുണ്ടെക്കിലും ആരെയും കുറ്റം പറയാനാവില്ല.

ഗിന്നസ് ജൂറികൾക്കും ഉണ്ടായിരുന്നു ഇതേ സംശയം അഷ്‌റഫിന്റെ അസാധാരണ ചിത്ര രചന നേരിൽ കണ്ട് ബോധിച്ചു.അപ്പോഴാണ് വിധി കർത്താക്കൾ അദ്ദേഹത്തെ URF ഏഷ്യൻ റെക്കോർഡ് കൊടുത്തത്. ഇതിനു അഷ്‌റഫ്‌ കുറച്ചു കൂടി വലിയ വെല്ലുവിളിയാണ് ഏറ്റടുത്ത് വിജയ്പ്പിച്ചത്. ഇതുവരെ ആരും ചെയ്യാത്ത ട്യൂബ് ലൈറ്റിനുള്ളിൽ വരച്ചു ഒന്നും രണ്ടും അല്ല 145 മുഖ ചിത്രങ്ങൾ കൂട്ടത്തിൽ ലോക നേതാക്കൾ ,ശാസ്ത്രലോക നേതാക്കൾ ,രാഷ്ട്രീയ നേതാക്കൾ, സ്പോർട്സ് താരങ്ങൾ, ചലച്ചിത്ര താരങ്ങൾ ഉണ്ട്.

നെൽസൺ മണ്ടേലാ,മഹാത്മാ ഗാന്ധി,ചാർളി ചാപ്ലിൻ,ഇന്ദിരാ ഗാന്ധി,എം ജി ആർ. ഒപ്പം അതിസുഷ്മ ചിത്രകലയിലെ ഒരേ ഒരു പ്രതിഭ .URF ഏഷ്യൻ റെക്കോർഡ് അഷ്‌റഫ്നു മാത്രം സ്വന്തം.അഷ്‌റഫിന്റെ സ്വപ്നങ്ങൾക്കു ഒടുക്കമില്ല.അവ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.അടുത്തത് ടോർച്ചു ബൾബ്നുള്ളിൽ ഒരു പുറത്തു ഇന്ത്യയും മറു പുറത്ത് മഹാത്മാ ഗാന്ധിയെയും വരച്ചു ഗിന്നസ് റെക്കോർഡ് നുള്ള ഒരുക്കങ്ങൾ തുടങ്ങി.ഇപ്പോൾ ഏറ്റവും ഒടുവിൽ വരച്ചിരിക്കുന്നത് യു. ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ചിത്രമാണ്.

KUNJAN ASHARAF THARAYIL
Advertisment