Advertisment

എടപ്പാളില്‍ അപകടത്തില്‍ പെട്ട മാണൂര്‍ സ്വദേശി മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി : എടപ്പാളില്‍ അപകടത്തില്‍ പെട്ട മാണൂര്‍ സ്വദേശി മരിച്ചു .അബുദാബി ബദാസായിദ് റൈദാനിയ ഗ്രൂപ്പ് ജീവനക്കാരന്‍ മാണൂര്‍ സ്വദേശി നീര്‍ക്കാട്ടില്‍ ബാവയുടെ മകന്‍ കുഞുമോന്‍ എന്ന സൈതലവി (50) ആണ് മരിച്ചത്. രാത്രി ഏഴര മണിയോടെ എടപ്പാള്‍ ജംഗ്ഷനില്‍ വെച്ച് ഭാര്യയുമൊത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന കുഞുമോനെ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയി . ഗുരുതരമായി പരിക്കേറ്റ നിലയില്‍ റോഡില്‍ കിടന്ന കുഞുമോനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും .

Advertisment