Advertisment

കുപ്രസിദ്ധ പയ്യൻ കൂത്തുപറമ്പിൽ;കേക്ക് മുറിച്ച് വിജയാഘോഷം(വീഡിയോ കാണാം)

New Update

മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു സംഭവ കഥ എന്ന മുഖവരയോടെ പ്രേക്ഷകരിലേക്ക് എത്തിച്ച കുപ്രസിദ്ധ പയ്യനെ സിനിമ ആരാധകര്‍ ‘പ്രസിദ്ധ’നാക്കിയിരിക്കുകയാണ്.

Advertisment

Image result for anu sithara kuprasidh

ചിത്രത്തിന്റെ വിജയം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ആഘോഷിച്ചു. കൂത്തുപറമ്പ് ബേബി സിനിമാസില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ ടൊവിനോ, അനു സിത്താര തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Image result for anu sithara kuprasidhചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച താരങ്ങള്‍, ആരാധകരുടെ നല്ല വാക്കുകള്‍ക്ക് നന്ദിയും അറിയിച്ചു. പുറത്തിറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2.85 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയന്റെ അഡ്വ. ഹന്ന എലിസബത്ത് എന്ന ശക്തമായ കഥാപാത്രവും ചിത്രത്തെ ജീവസുറ്റതാക്കി.

Image result for tovino thomas oru kuprasidha payyanതലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നതെന്ന് മധുപാല്‍ പറയുന്നു. അനു സിത്താര, നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

https://www.facebook.com/ActorTovinoThomas/videos/345552269362332/?t=104

Advertisment