Advertisment

കുറവിലങ്ങാട് പത്താം തിയതി തിരുനാള്‍ ഭക്തസാഗരം ഒഴുകി

New Update

കുറവിലങ്ങാട്: മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലേയ്ക്ക് ഭക്തജനപ്രവാഹം. വിശുദ്ധ സെബസ്ത്യാനോസിന്‍റെ മധ്യസ്ഥം തേടി നടന്ന തിരുനാളിലാണ് രാപകല്‍ ഭേദമില്ലാതെ വിശ്വാസികള്‍ ഒഴുകിയെത്തിയത്.

പത്താംതിയതി തിരുനാളെന്ന് വിശ്വാസസമൂഹം വിശേഷിപ്പിക്കുന്ന തിരുനാളിലേക്ക് ദേശതിരുനാളിലൂടെയാണ് ഇടവകസമൂഹവും മുത്തിയമ്മ ഭക്തരും പ്രവേശിച്ചത്. പത്താംതിയതി തിരുനാളിനെ തുടര്‍ന്ന് സഭൈക്യവാരത്തിലേക്കും മൂന്ന് നോമ്പ് തിരുനാളിലേക്കും വിശ്വാസികള്‍ പ്രവേശിക്കും.

ആദ്യദിനം നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ നടന്നു.

ഇന്ന് 5.30നും ഏഴിനും 8.45നും 11നും ആഘോഷമായ വിശുദ്ധ കുര്‍ബാന. നാലിന് സായാഹ്ന നമസ്‌കാരം. 4.30ന് പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്‍റ് മൂങ്ങാമാക്കല്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ആറിന് പ്രദക്ഷിണം. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തെതുടര്‍ന്ന് ബാന്റ് ഡിസ്‌പ്ലേ.

kuravilagadu
Advertisment