Advertisment

അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു

author-image
admin
New Update

കുര്‍നൂല്‍: അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ ഞായറാഴ്ചയാണ് സംഭവം. ഫാറൂഖ് എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

Advertisment

publive-image

ജൂല്‍സി എന്ന കുട്ടിയാണ് രണ്ടാനച്ഛന്റെ അടിയേറ്റു കൊല്ലപ്പെട്ടത്.ഞായറാഴ്ച വൈകിട്ട് കുട്ടിയുടെ അമ്മയും ഫാറൂഖും തമ്മില്‍ വഴക്കുണ്ടായി.

ഇതിനിടെ അമ്മയെ ഫാറൂഖ് മര്‍ദ്ദിച്ചു. ഇത് കണ്ടു കരഞ്ഞു കൊണ്ട് തടയാനെത്തിയതായിരുന്നു കുട്ടി. എന്നാല്‍ വടിയെടുത്ത് ഫാറൂഖ് കുട്ടിയെ അടിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ കുട്ടി തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisment