Advertisment

ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ് സുന്ദര്‍ സിക്കൊപ്പമുള്ള പഴയ ഫോട്ടോയുമായി നടി ഖുശ്‍ബു

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ഖുശ്‍ബു. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രിയം നേടിയ നടി. ഖുശ്‍ബു നായികയായ മിക്ക സിനിമകളും ഹിറ്റുമായിരുന്നു. ഇപോഴിതാ ഖുശ്‍ബുവി സംവിധായകനും ഭര്‍ത്താവുമായ സുന്ദര്‍ സിക്കൊപ്പമുള്ള പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Advertisment

publive-image

ഖുശ്ബു തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ് എന്നാണ് ഖുശ്‍ബുഎഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 2000 മാര്‍ച്ചില്‍ ആണ് ഖുശ്‍ബുവും സുന്ദറും വിവാഹിതരായത്.

ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെകരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്.

kushbu share photo
Advertisment