Advertisment

വ്യാഴാഴ്ച എന്‍സിപി നേതൃയോഗം ചേര്‍ന്നത് തോമസ്‌ കെ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍. നീക്കം പൊളിച്ചത് 'സീറ്റ് വില്‍പ്പന' പോസ്റ്റര്‍ ! മൂന്നാം തിയതിയിലെ യോഗത്തില്‍ സ്ഥാനാര്‍ഥി തീരുമാനം ഉണ്ടായില്ലെങ്കില്‍ പാനലിനു സാധ്യത

New Update

publive-image

Advertisment

കൊച്ചി : കുട്ടനാട്ടിലെ എന്‍ സി പി സ്ഥാനാര്‍ഥിയായി അന്തരിച്ച നേതാവ് തോമസ്‌ കെ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ തോമസിനെ പ്രഖ്യാപിക്കാനുള്ള പാര്‍ട്ടിയുടെ മൂന്നംഗ ഇലക്ഷന്‍ കമ്മിറ്റിയുടെ നീക്കം പൊളിച്ചത് രണ്ടാം നിര നേതാക്കള്‍ ഇടപെട്ട്.

സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും പാര്‍ട്ടി എം എല്‍ എ മാരായ മാണി സി കാപ്പനും മന്ത്രി എ കെ ശശീന്ദ്രനും ചേര്‍ന്ന ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്നു നീക്കം.

എന്നാല്‍ യോഗം ചേര്‍ന്ന ഹാളിനു ചുറ്റും സീറ്റ് വില്‍ക്കരുത് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെടുകയും രണ്ടാം നിര നേതാക്കള്‍ ഒന്നടങ്കം എതിര്‍ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. അതല്ലെങ്കില്‍ ഇന്ന് എന്‍ സി പി സ്ഥാനാര്‍ഥിയായി തോമസ്‌ കെ ചാണ്ടിയെ പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാല്‍ രാവിലെ കൊച്ചിയില്‍ എത്തിയതോടെ പാര്‍ട്ടി വികാരത്തിനനുസരിച്ചു ചര്‍ച്ച ചെയ്ത് തീരുമാനം എടുത്താല്‍ മതിയെന്ന് മാണി സി കാപ്പന്‍ നിലപാടെടുത്തു.

publive-image

മറ്റു രണ്ടു പേരും അത് സമ്മതിക്കുകയും ചെയ്തു. മാത്രമല്ല തോമസിന് പുറമേ സലിം പി മാത്യുവും കെ ജെ ജോസ്മോനും പരിഗണനയില്‍ ഉണ്ടെന്നു കാപ്പന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മൂന്നാം തിയതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏകപക്ഷീയമായി ഒറ്റ പേര് നിര്‍ദേശിക്കാന്‍ ധാരണയായാല്‍ അന്ന് പ്രഖ്യാപനം ഉണ്ടാകും. അതല്ലെങ്കില്‍ രണ്ടോ മൂന്നോ പേരുടെ പാനല്‍ ദേശീയ ഇലക്ഷന്‍ ബോര്‍ഡിനു കൈമാറാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.

അതേസമയം വ്യവസായി തോമസ്‌ കെ തോമസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സീറ്റ് കച്ചവടം എന്ന ആരോപണം യു ഡി എഫ് ശക്തമായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ആ വിവാദം ചിലപ്പോള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സി പി ഐക്ക് സംഭവിച്ച പോലെ കോടതി കയറാന്‍ പോലും സാധ്യതയുണ്ട്. മാത്രമല്ല കുട്ടനാടുമായി ബന്ധപ്പെട്ടു പോലും തോമസ്‌ ചാണ്ടിക്കെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയും എല്‍ ഡി എഫിനുണ്ട്.

kuttanadu election
Advertisment