‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യഗാനം ഹിറ്റ്‌

ഫിലിം ഡസ്ക്
Friday, March 2, 2018

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യഗാനം പുറത്തിറങ്ങി. പാട്ട് ആദ്യ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി .

രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച താമരപ്പൂ..! എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. രാജീവ് ആലുങ്കലിന്റേതാണ് വരികള്‍.

കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍ .

×