Advertisment

കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്‍റെ തിരക്കഥ നടപ്പാകില്ല: ജോസ് കെ.മാണി എം.പി

New Update

ആലപ്പുഴ:  കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്‍റെ തിരക്കഥ നടപ്പാകില്ല എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ് (എം) ന് അവകാശപ്പെട്ട കുട്ടനാട് സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിതന്നെ യു.ഡി.എഫ് ന് വേണ്ടി മത്സരിക്കും. ഇക്കാര്യത്തിലുള്ള നിലപാട് യു.ഡി.എഫ് നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.

Advertisment

publive-image

പി.ജെ ജോസഫിനെപ്പോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സഹതാപമുണ്ട്. സംസ്‌ക്കാരശൂന്യമായ അദ്ദേഹത്തിന്‍റെ പ്രയോഗത്തിന് ആ നിലയില്‍ മറുപടി പറയാന്‍ എന്റെ സംസ്‌ക്കാരം എന്നെ അനുവദിക്കുന്നില്ല. യു.ഡി.എഫ് നേതൃത്വം ഉഭയകക്ഷിചര്‍ച്ചക്കായി 29 ന് കേരളാ കോണ്‍ഗ്രസ്സ് (എം) നെ ക്ഷണിച്ചിട്ടുണ്ട്. ജോസഫ് വിഭാഗവുമായി ഏതെങ്കിലും തരത്തിലുള്ള മറ്റ് ചര്‍ച്ച ഉണ്ടോ എന്നറിയില്ല. കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

കുട്ടനാട് സീറ്റ് ലഭിക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ കുട്ടനാടിന് വേണ്ടി സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് മറ്റ് സീറ്റിനായുള്ള കപടനാടകമാണ് യഥാര്‍ത്ഥത്തില്‍ പി.ജെ ജോസഫ് നടത്തുന്നതെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. കേസ് തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും കക്ഷികളെ ബോധിപ്പിക്കാന്‍വേണ്ടി കേസ് ആവര്‍ത്തിച്ച് വാദിക്കുന്ന വക്കീലിനെപ്പോലെയാണ് പി.ജെ ജോസഫെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

kuttanadu election
Advertisment