എ​ന്‍​സി​പി​ക്ക് ത​ന്നെ കു​ട്ട​നാ​ട് സീ​റ്റ് ; സ്ഥാനാര്‍ത്ഥിത്വത്തിനായി തോമസ് ചാണ്ടിയുടെ സഹോദരൻ രംഗത്ത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 21, 2020

തി​രു​വ​ന​ന്ത​പു​രം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് തീരുമാനിച്ച് ഇടത്
മുന്നണി. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തിരുവനന്തപുരത്ത്
ചേര്‍ന്ന ഇടത് മുന്നണി യോഗം വിലയിരുത്തി. സ്ഥാ​നാ​ര്‍​ഥി​യെ എ​ന്‍​സി​പി നി​ശ്ച​യി​ക്ക​ട്ടെ എ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം. മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ട്ട​നാ​ട്ടി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്.

അ​തേ​സ​മ​യം തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സി​ന് സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കാ​മെ​ന്ന് എ​ന്‍​സി​പി​യി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ന്നാ​ണ് സൂ​ച​ന. സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് ക​ഴി​യു​മെ​ന്നാ​ണ് എ​ന്‍​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ര്‍​ട്ടി കൂ​ട്ടാ​യി ച​ര്‍​ച്ച ചെ​യ്ത് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി.​പീ​താം​ബ​ര​ന്‍ വ്യ​ക്ത​മാ​ക്കി. അതിനിടെ കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിലും പ്രതിസന്ധി ഏറുകയാണ്.

കേരള കോൺഗ്രസ് മത്സരിച്ച് വന്ന സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുകയും അതിന് ആവശ്യമായ ചര്‍ച്ചകൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

×