Advertisment

കോതമംഗലത്ത് ജനവാസ മേഖലയ്ക്ക് സമീപം ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷിച്ചു...

New Update

കോതമംഗലം: വടാട്ടുപാറ യിൽ ജനവാസ മേഖലയ്ക്ക് സമീപം വനത്തിൽ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ഇടമലയാർ പുഴയിലൂടെ ഒഴുകി വന്നതാണെന്നാണ് പ്രാഥമിക നിഗമനം.

Advertisment

publive-image

ഇടമലയാറിനും പലവൻപടിക്കുമിടയിലാണ് രണ്ടു മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെകൂട്ടംതെറ്റി കണ്ടെത്തിയത്.

ഇന്നലെ രാത്രി മുതൽ പലവൻ പടിപുഴ തീരത്തും റോഡിനോടു ചേർന്നുള്ള വനത്തിലും

ചുറ്റിത്തിരിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയതന്നാണ് നിഗമനം.

വൈകിട്ടോടെ വനപാലകർ പിടികൂടി താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളിൽ ആക്കി. പഴവുംവെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ വനപാലകർ മെരുക്കിയെടുത്തത്.

kuttikomban
Advertisment