Advertisment

തരംഗമായി കുട്ടി ഒടിയന്റെ പോസ്റ്റര്‍

author-image
admin
Updated On
New Update

ഒടിയനു വേണ്ടിയുളള കാത്തിരിപ്പാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ കുഞ്ഞ് ഒടിയന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒടിയന്റെ ഫേസ്ബുക്ക് പേജുകളില്‍ അടക്കമാണ് ഈ പോസ്റ്റര്‍ വന്നത്.

Advertisment

publive-image

ഡിസംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് അടുത്തതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകരുളളത്. ചിത്രം ലാലേട്ടന്റെ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യര്‍,പ്രകാശ് രാജ്,നരേന്‍,സിദ്ധിഖ്,സന അല്‍ത്താഫ്,നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങല്‍. മലയാളം പതിപ്പിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഒരേസമയം ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

kutty odiyan new poster release
Advertisment