Advertisment

കുവൈറ്റിലെ കര്‍ഫ്യൂ പിന്‍വലിക്കല്‍; മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിച്ച് മുനിസിപ്പാലിറ്റി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാനും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയങ്ങളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുമുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കാന്‍ കുവൈറ്റ് മുനിസിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഫാര്‍മസികള്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ട്. എന്നാല്‍ റെസ്റ്റോറന്റുകളിലും കഫേകളിലും ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ.

ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ രാത്രി ഒന്ന് മുതലാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്. എന്നാല്‍ തുടര്‍ന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.

Advertisment