കൊല്ലം ജില്ലാ പ്രവാസി സമാജം -കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

കൊല്ലം ജില്ലാ പ്രവാസി സമാജം -കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊല്ലം ജില്ലയിൽ നിന്നുള്ള കുവൈറ്റിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈറ്റ് ഈ വർഷത്തെ ഓണം-ഈദ് ആഘോഷം ഒഴിവാക്കി വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച ആദ്യ ഗഡു രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് നൽകി –

അതിന്റെ രേഖ പ്രസിഡന്റ് സലിം രാജ് നോർക്കാ ഡയറക്ടർ അജീത് കുമാറിന് കൈമാറി .

ജനറൽ സെക്രട്ടറി അലക്സ് മാത്യൂ – ട്രഷറർ തമ്പിലൂക്കോസ് – ആർട്ട്സ് സെക്രട്ടറി പ്രമീൾ പ്രഭാകരൻ – കൈരളി ന്യൂസ് പ്രതിനിധി ടി.വി. ഹിക്മത്ത് എന്നിവർ തദാ വസരത്തിൽ സന്നിഹിതരായിരുന്നു

×