Advertisment

പാസ്‌പോര്‍ട്ട് പവര്‍ റേറ്റിംഗില്‍ കുവൈറ്റിന് 55മത് സ്ഥാനം

New Update

കുവൈറ്റ് : പാസ്‌പോര്‍ട്ട് പവര്‍ റേറ്റിംഗില്‍ കുവൈറ്റിന് 55മത് സ്ഥാനം .കൈവശം വെക്കുന്ന പാസ്‌പോര്‍ട്ട് എത്രയധികം രാജ്യങ്ങളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. 93 രാജ്യങ്ങളിലേക്കാണ് കുവൈറ്റ് പാസ്‌പോര്‍ട്ടുമായി അനായാസം കടന്നുചെല്ലാനാകുന്നത്.

Advertisment

publive-image

അറബ് രാജ്യങ്ങളില്‍ ഒന്നാമതായാണ് യുഎഇ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം യ ആഗോള പാസ്‌പോര്‍ട്ട് പവര്‍ റാങ്കിംഗില്‍ 21മത് സ്ഥാനത്താണ് യുഎഇ പാസ്‌പോര്‍ട്ട്. 161 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്‌പോര്‍ട്ടുമായി അനായാസം കടന്നു ചെല്ലാനാകുക .

കുവൈറ്റ് പാസ്‌പോര്‍ട്ടിന് പിന്നാലെ 60മത് സ്ഥാനത്ത് ഖത്തര്‍ പാസ്‌പോര്‍ട്ടും ഇടം നേടി . 85 രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം.

81 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് 64മത് സ്ഥാനത്തും , 78 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി ഒമാന്‍ പാസ്‌പോര്‍ട്ട് 67മത് സ്ഥാനത്തും , 75 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതിയോടു കൂടി സൗദി പാസ്‌പോര്‍ട്ട് 70മത് സ്ഥാനത്തും ഇടംനേടി.

kuwait kuwait latest
Advertisment