Advertisment

മുന്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിനെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മുന്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിനെ കസ്റ്റഡിയിലെടുക്കാന്‍ മിനിസ്റ്റേഴ്‌സ് കോര്‍ട്ടിന്റെ ഉത്തരവ്. പ്രതിരോധ ഫണ്ട് അഴിമതി കേസിലാണ് കോടതിയുടെ ഉത്തരവ്.

ഈ മാസം 27-നാണ് കേസിന്റെ തുടര്‍വാദം പരിഗണിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും.

publive-image

മുന്‍ പ്രധാനമന്ത്രിയെ കൂടാതെ, മുന്‍ പ്രതിരോധ, ആഭ്യന്തര മന്ത്രി ഖാലിദ് അല്‍ ജറഹും മറ്റ് ഏഴ് പേരും കേസിലെ പ്രതികളാണ്. കുവൈറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയായിരുന്നയാള്‍ അറസ്റ്റിലാകുന്നത്.

2011 മുതല്‍ 2019 വരെ കുവൈറ്റിന്റെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ് അമീറിന്റെ സഹോദരീപുത്രനാണ്.

Advertisment