Advertisment

കുവൈറ്റിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പുരോഹിതര്‍, ഇടവക കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാഴ്ചത്തേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളോ മറ്റ് സേവനങ്ങളോ പള്ളിയിലുണ്ടായിരിക്കില്ല. മതപഠന ക്ലാസുകളും താത്കാലികമായി നിര്‍ത്തിവയ്ക്കും. വിശ്വാസികള്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് പ്രാര്‍ത്ഥനാ നിര്‍വഹിക്കാം. കത്തോലിക്ക ടിവി ചാനലുകളിലൂടെ കുര്‍ബാനയിലും പങ്കെടുക്കാം.

Advertisment