Advertisment

സാമൂഹിക അകലം പാലിക്കാതെ കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ പ്രാര്‍ത്ഥന ! ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അല്‍ റായ് പ്രദേശത്തെ ഫ്രൈഡേ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നതായി റിപ്പോര്‍ട്ട്. സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥന നടത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൊവിഡ് വ്യാപനം ചെറുക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

Advertisment