Advertisment

കുവൈറ്റിലെ അബ്ബാസിയയില്‍ കെട്ടിടത്തിനു തീപിടുത്തം. ഒഴിവായത് വന്‍ ദുരന്തം

New Update

publive-image

Advertisment

കുവൈറ്റ് : അബ്ബാസിയയിലെ ഹസാവി ഏരിയയില്‍ കെട്ടിടത്തിനു തീപിടുത്തം. ചൊവാഴ്ച വൈകീട്ടാണ് അബാസിയ അൽനാഹിൽ ക്ലിനിക്കിന് എതിർവശത്തുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. അഞ്ചരയ്ക്ക് ശേഷമാണ് സംഭവം. ആളപായം ഇല്ല. എന്നാല്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് .

കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ വർക്ക്ഷോപ്പിൽ നിന്നാണ് തീപടർന്നത് . അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. വലിയ കെട്ടിടങ്ങള്‍ക്കു സമീപം ഉണ്ടായ തീപിടുത്തത്തില്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

മലയാളി ഉള്‍പ്പെടെ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉള്‍പെട്ട സ്ഥലത്തിനു സമീപത്താണ് തീ പടര്‍ന്നു പിടിച്ചത് . പെട്ടെന്ന് തീയണയ്ക്കാന്‍ കഴിഞ്ഞത് പ്രദേശ വാസികള്‍ക്ക് വലിയ ആശ്വാസമായി മാറി .

kuwait latest
Advertisment