Advertisment

കുവൈറ്റില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പുറത്ത്; പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പുറത്ത്. വിദേശത്തു നിന്നും കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രവാസികളുടെ കൈവശമുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റിന് എംബസിയുടെ അറ്റസ്റ്റേഷന്‍ ആവശ്യമില്ല. അതാതു രാജ്യങ്ങളില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Advertisment

publive-image

വൈദ്യ പരിശോധന നടപടി ക്രമങ്ങൾ നടത്തപ്പെടുന്ന കേന്ദ്രങ്ങളിൽ വെച്ച്‌ തന്നെ പി.സി.ആർ. പരിശോധന നടത്തിയാൽ മതിയാകും.കൂടാതെ കൊറോണ വൈറസ്‌ മുക്ത സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും പി.സി.ആർ സർട്ടിഫിക്കറ്റ്‌ ബാധകമാക്കിയിട്ടുണ്ട് .

കുവൈറ്റില്‍ നിന്നും പുറത്തേക്ക്‌ യാത്ര ചെയ്യുന്നവർ യാത്രയുടെ 4 ദിവസം മുമ്പ്‌ വിമാന താവളത്തിൽ ഇതിനായി പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ കേന്ദ്രത്തിൽ എത്തി പരിശോധനക്ക്‌ വിധേയരായി പി.സി.ആർ. സർട്ടിഫിക്കറ്റ്‌ കരസ്ഥമാക്കേണ്ടണം.

ഇതിന്റെ ഉത്തരവാദിത്തം യാത്ര ചെയ്യുന്ന വിമാന കമ്പനികൾക്കായിരിക്കും. ഇതിനായി 10 ദിനാറിനും 20 ദിനാറിനും ഇടയിലുള്ള നിരക്ക്‌ ഏർപ്പെടുത്തുവാനാണു ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.

kuwait kuwait latest corona virus
Advertisment