Advertisment

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാർട്ട് ഉപകരണങ്ങൾ

New Update

കുവൈറ്റ് : കുവൈറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാർട്ട് ഉപകരണങ്ങൾ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് സുലൈമാൻ അൽ വഖയാൻ അറിയിച്ചു.

publive-image

മണിക്കൂറിൽ 1000 ബാഗേജുകൾ പരിശോധിക്കാൻ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയിൽ രണ്ടെണ്ണം ഈ ആഴ്ച പ്രവർത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസർവ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാർ പുറപ്പെടുന്ന മേഖലയിൽ ആറു കൺ‌വെയർ ബെൽറ്റുകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment