Advertisment

കുവൈറ്റ് എയര്‍വെയ്‌സ് സെയില്‍സ് സര്‍വ്വീസ് ഓഫീസ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് എയര്‍വെയ്‌സ് സെയില്‍സ് സര്‍വ്വീസ് ഓഫീസ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അവന്യുസ് മാളിലും റാക്കാൻ ടവറിലെ (കുവൈറ്റ്‌ സിറ്റി ഫഹദ് സാലെം സ്ട്രീറ്റ് ) ഒയാസിസ് ക്ലബ്‌ ഓഫിസും ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും തുറന്നു പ്രവർത്തിക്കുക .

Advertisment

publive-image

ഓഗസ്റ്റ് ആദ്യവാരം ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുന:സ്ഥാപിക്കുമെന്നു കുവൈറ്റ്‌ എയര്‍വെയ്‌സ്‌ അധികൃതർ അറിയിച്ചിരുന്നു .

എന്നാൽ കേരളമടക്കമുള്ള ഇന്ത്യയിലേക്കുള്ള സർവീസുകൾ കേന്ദ്ര അനുമതി അനുസരിച്ചായിരിക്കും ഉണ്ടാകുക.

kuwait kuwait latest kuwait airways kuwait airways service
Advertisment