ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (അജപാക്‌) ബി ഇ സി, കിഴക്കിന്റെ വെനീസ് 2019 വാർഷിക ആഘോഷം അബ്ബാസിയാ മെറീന ഹാളിൽ നടത്തുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (അജപാക്‌) ബി ഇ സി, കിഴക്കിന്റെ വെനീസ് 2019 വാർഷിക ആഘോഷം മാർച്ച്‌ 29 വെള്ളിയാഴ്ച അബ്ബാസിയാ മെറീന ഹാളിൽ നടത്തുന്നു.

പരിപാടിയുടെ ഫ്‌ളൈർ, റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ കേരളാ അസോസിയേഷൻ ഹാളിൽ നടന്നു.

പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഗാ പരിപാടിയുടെ മെയിൻ സ്പോൺസർ ബി ഇ സി യുടെ മാർക്കറ്റിംഗ് മാനേജർ റിനോഷ്, സ്റ്റെർലിങ് ഇന്റർനാഷണൽ കമ്പനി ഉടമ ജയ കൃഷ്ണൻ നായർ, സണ്ണി പത്തിചിറ, തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, അജി കുട്ടപ്പൻ, കുര്യൻ തോമസ്, സുചിത്ര സജി എന്നിവർ സംസാരിച്ചു .

ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി വി തോമസ്, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ജോൺസൺ പാണ്ടനാട്, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, സിബി പുരുഷോത്തമൻ,കലേഷ് ബി പിള്ള, ഹരി പത്തിയൂർ, ജി എസ് പിള്ള, സജീവ് പുരുഷോത്തമൻ, ബാബു തലവടി,രാജൻ കെ ജോൺ, അജി ഈപ്പൻ,ശശി വലിയകുളങ്ങര, അമ്പിളി ദിലി, ജോളി രാജൻ, ലിസ്സൻ ബാബു, ജിതാ മനോജ്‌ എന്നിവർ നേതൃത്വം നൽകി.

×