Advertisment

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ കെ.ഐ.സി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : കുവൈത്ത് അമീറും അറബ് ലോകത്തെ സമാധാന ദൂതനുമായിരുന്ന ശെയ്ഖ് സബാഹ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുളള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന് തന്നെ മാതൃകയായിരുന്ന അമീറിന്റെ വേര്‍പ്പാട് സ്വദേശികള്‍ക്കെന്ന പോലെ പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണ്.

അറബ് ലോകത്തെ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ പ്രശ്ന പരിഹാരങ്ങള്‍ക്കായുളള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

സ്വദേശികളോടെന്ന പോലെ രാജ്യത്തെ പ്രവാസി സമൂഹത്തിന്റെയും സുഖത്തിലും ക്ഷേമത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു.

രാജ്യത്തെ കരുത്തുറ്റ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുളള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമായിരുന്നു.

പതിറ്റാണ്ടുകളായി സൗഹൃദ ബന്ധം പുലര്‍ത്തി വരുന്ന നമ്മുടെ രാജ്യത്തോടും പ്രവാസി സമൂഹത്തോടും അദ്ദേഹം അനുഭാവപൂര്‍ണ്ണമയ സമീപനവും സഹകരണവുമാണ് നല്‍കി വന്നിരുന്നതെന്നും കെ.ഐ.സി ഭാരവാഹികള്‍ അനുശോചനകുറിപ്പില്‍ വ്യക്തമാക്കി.

kuwait ameer5
Advertisment